Advertisement

Pakistan has 'right to respond' : Foreign Minister Qureshi on IAF attack | #PulwamaAttack

Pakistan has 'right to respond' : Foreign Minister Qureshi on IAF attack | #PulwamaAttack

1. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ തകര്‍ത്തത് ബാലകോട്ടിലെ ഭീകര ക്യാമ്പ്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പിന് നേരെ ആണ് ആക്രമണം നടത്തിയത്. തകര്‍ത്തത് വനമേഖലയില്‍ ഉണ്ടായിരുന്ന ഭീകര താവളം. ആക്രമണത്തില്‍ ഒരു പാകിസ്ഥാന പൗരന് പോലും പരിക്കേറ്റിട്ടില്ല.
2. തിരിച്ചടി നടത്തിയത് അനിവാര്യഘട്ടത്തില്‍. ആക്രമണത്തില്‍ മുതിര്‍ന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ യൂസഫ് അസറും പരിശീലനം കിട്ടിയ നിരവധി ഭീകരരും കൊല്ലപ്പെട്ടു. ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത് പാക് സര്‍ക്കാരിന്റെ പിന്തുണയോടെ. ഇന്ത്യ നടത്തിയത് സൈനിക നീക്കം അല്ലെന്നും വിദേശകാര്യ മന്ത്രാലയം. ഭീകര ക്യാമ്പുകളെ കുറിച്ച് വിവരം നല്‍കിയിട്ടും പാകിസ്ഥാന്‍ നടപടി എടുത്തില്ലെന്നും ഇന്ത്യയുടെ ആരോപണം. വൈകിട്ട് അഞ്ച് മണിക്ക് സര്‍വകക്ഷി യോഗം ചേരും. കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് പ്രതിപക്ഷത്തെ വിവരങ്ങള്‍ അറിയിക്കും.
3. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍. തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശം ഉണ്ടെന്ന് പാക് വിദേകാര്യ മന്ത്രി. ആക്രമണത്തിന്റെ പശ്ചാലത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് സൈനിക വൃത്തങ്ങള്‍. പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ നിര്‍ണായക മന്ത്രിസഭാ സമിതി ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷ്മ സ്വാരജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
4. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് വ്യോമസേന വിമാനങ്ങളുടെ സഹായത്തോടെ ആണ് അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്. 21 മിനുട്ട് നീണ്ട് നിന്ന ആക്രമണത്തില്‍ ബാലകോട്ട, ചകോതി, മുസഫറബാദ് എന്നിവടങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. പുലര്‍ച്ചെ 3.45 മുതല്‍ 4.04 വരെ ആയിരുന്നു ആക്രമണം നടന്നത്.
5. 12 മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഭീകര ക്യാമ്പുകളിലേക്ക് വര്‍ഷിച്ചത് 1000 കിലോ ബോംബുകള്‍. ആക്രമണത്തില്‍ ഇരുനൂറ് മുതല്‍ മുന്നൂറ് ഭീകരര്‍ കൊല്ലപ്പട്ടതായി സൂചന. ഇന്ത്യ തിരിച്ചടി ആരംഭിച്ചതോടെ മസൂദ് അസറിന് സുരക്ഷ ഒരുക്കി പാകിസ്ഥാന്‍. റാവല്‍ പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മസൂദ് അസറിനെ ബഹാവല്‍പൂരിലെ കോട്ട്ഖനി മേഖലയിലേക്ക് മാറ്റി.
6. ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാനും. പാക് സേനാ വകതാവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ പുറത്ത് വിട്ടു. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങളെ നേരിടാന്‍ തയ്യാറായെങ്കിലും പിന്നീട് ആക്രമണം ഉപേക്ഷിക്കുക ആയിരുന്നു. പാകിസ്ഥാന്‍ തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ച് പറന്നെന്നും പാകിസ്ഥാന്റെ അവകാശവാദം.
7. പെരിയ ഇരട്ട കൊലാപതകത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഇന്ന് സര്‍വകക്ഷി സമാധാന യോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹോളില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സമാധാനം യോഗം നടക്കുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ തടയുന്നതിനാണ് യോഗം
8. കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും. രണ്ട് ദിവസത്തിനകം പരാതി നല്‍കാനാണ് തീരുമാനം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ നിരാഹാര സമരവും ഇന്ന് ആരംഭിക്കും.
9. അതേസമയം, കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിച്ചേക്കും. സംഭവത്തിലെ ഗുഢലോചന ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ വരും. കൊലപ്പെട്ടവര്‍ക്ക് ഉണ്ടായിരുന്ന ഭീഷണിയെ സംബന്ധിച്ചും അന്വേഷണം നടത്തും.
10. അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് ആറ് ആഴ്ചത്തേക്ക് മാറ്റിവച്ചു. കേസ് പരിഗണിക്കുന്നത് മാറ്റിയത്, കേസ് രേഖകളുടെ പരിഭാഷ പരിശോധിക്കാന്‍ വേണ്ടി. കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ച വേണം എന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് അഞ്ചിന് നല്‍കും എന്നും കോടതി. കേസില്‍ വാദം കേള്‍ക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്
11. കേസില്‍ വേഗത്തില്‍ വാദം കേട്ട് വിധി പറയണം എന്ന് കേന്ദ്ര സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ആവശ്യമുയര്‍ത്തിയിരുന്നു. സുപ്രീംകോടതി വിധിയ്ക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്, അയോധ്യയില്‍ ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിയ്ക്ക് എതിരായ 14 അപ്പീലുകള്‍.

Kaumudynews,malayalamnews,malayalamlivenews,newsinmalayalam,keralakaumudi,kaumudytvnews,todaysnews,kaumudynews,latestnews,breakingnews,india,world,pulwamaattack,

Post a Comment

0 Comments